ചിറ്റാർ ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷൈലജ ബീവി

പ്രസിഡൻ്റ്

ശ്രീവിദ്യ ബിജു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത കെ ആർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഭാഷ് പുറമണ്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോളി റെന്നി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനീത ആർ പണിക്കർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ റാന്നി ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്. 25.9 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാര്‍ഡുകളുടെ എണ്ണം 14 ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകള്‍ വിഭജിച്ച് 30-9-1970 ആണ് ചിറ്റാര്‍ പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് വി.എസ്.നാണു ആയിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടു മുതല്‍ എ.ഡി. 13-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടംവരെ നിലനിന്നിരുന്ന നിലയ്ക്കല്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശമായിരുന്നു ചിറ്റാര്‍. ചിറ്റാര്‍ പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ മുക്കാല്‍ ഭാഗവും ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളും കുത്തനെയുള്ള ചരിവുപ്രദേശങ്ങളുമാണ്. ആകെയുള്ള വിസ്ത്യതിയുടെ 56% റബ്ബര്‍ കൃഷിയാണ്. തെങ്ങ്, കുരുമുളക്, വാഴ, മരച്ചീനി, കശുമാവ് എന്നിവയാണ് മറ്റു പ്രധാന വിളകള്‍. കരിമണ്ണ്, വനമണ്ണ്, ചുവന്നമണ്ണ്, പശിമരാശി മണ്ണ് എന്നിവയാണ്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons