ബജറ്റ് 2024-25

. നമ്മുടെ പഞ്ചായത്തിന്റെ നാനോന്മുഖമായ വികസനത്തിനായി ഒട്ടേറെ നല്ല ആശയങ്ങൾ നടപ്പിലാക്കുന്നതിനായി യാഥാർത്ഥ്യ ബോധത്തിലൂന്നിയതും അപ്രായോഗികത ഒഴിവാക്കിക്കൊണ്ടുള്ളതുമായ ഒരു ബജറ്റായിരിക്കണം അടുത്ത സാമ്പത്തിക വർഷത്തിലേക്ക് തയ്യാറാക്കേണ്ടത്.

അധികാരം ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് പടർന്നപ്പോൾ വികസന ക്ഷേമ പദ്ധതികൾ കുറേക്കൂടി സുതാര്യവും സ്വതന്ത്രവുമായ് ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം വളർന്നുകൊണ്ടിരിക്കുന്നു. അതുതന്നെയാണ് ജനാധിപത്യത്തിന്റെ ശക്തി. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 60 ശതമാനമെങ്കിലും പഞ്ചായത്തുകൾ കൈകാര്യം ചെയ്യുന്നു.

വികസന ക്ഷേമ പദ്ധതികൾ നന്നായി നടപ്പിലാക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യവും സമയക്രമവും അശ്രാന്ത പരിശ്രമവും കൂടിച്ചേരേണ്ടതുണ്ട്. അതിനായുള്ള ലക്ഷ്യവും കാഴ്ചപ്പാടുമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. 2024-2025 ലെ വാർഷിക ബജറ്റിൽ വികസന ഫണ്ടിന്റെ നല്ലൊരു ഭാഗവും പശ്ചാത്തല മേഖലയ്ക്കും ഉത്പാദന മേഖലയ്ക്കും പാർപ്പിടത്തിനും ശുചിത്വത്തിനും വകയിരുത്തിയിട്ടുള്ളതാണ്.

  • ബജറ്റ് 2024-25