ഓപ്പറേഷൻ തൂഫാൻ
May 30, 2026
തദ്ദേശ സ്വയംഭരണ വകുപ്പും പോലീസ് വകുപ്പും സംയുക്തമായി വിപുലമായ ജനപങ്കാളിത്തത്തോടെ നടത്തുന്ന തൂഫാൻ 2.0 യുടെ തദ്ദേശ സ്ഥാപന തല ഉദ്ഘാടന ചടങ്ങുകൾ 28-09-26 രാവിലെ 11 ന് ചിറ്റാർ ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തുകയുണ്ടായി .ടി സ്ഥാപന തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഷൈലജ ബീവി നടത്തുകയുണ്ടായി.തുടർന്ന് എക്സൈസ് വകുപ്പിൻറെ നേതൃത്വത്തിൽ തൂഫാൻ ഫ്ലാഗ് ഉയർത്തി.ശേഷം എല്ലാവർക്കും അധ്യക്ഷ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട 10 തൂഫാൻ വാരിയേഴ്സിന് തൂഫാൻ ബാഡ്ജ് വിതരണം ചെയ്തു.
ഇതോടൊപ്പം തന്നെ മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാന തല ഉദ്ഘാടനത്തിൻറെ വിവരങ്ങൾ ലൈവ് സ്ട്രീമിങ്ങിലൂടെ എല്ലാവരിലേയ്ക്കും എത്തിച്ചു.ശേഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണവുമായി ബന്ധപ്പെട്ട ഫ്ലാഷ് മോബ് നടത്തുകയുണ്ടായി.പിന്നീട് എക്സൈസ് വിഭാഗത്തിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു.